Sports News

ഐപില്ലില്‍ മലയാളി താരങ്ങള്‍ കാശുവാരുന്നു

Thu, Feb 13, 2014

Arabianewspaper 4134
ഐപില്ലില്‍ മലയാളി താരങ്ങള്‍ കാശുവാരുന്നു facebook.com/sanjusamsonofficialfp
കേരളത്തിന്റെ സ്വന്തം ടീം പഴങ്കഥയായെങ്കിലും സംസ്ഥാനത്തു നിന്നുള്ള താരങ്ങള്‍ക്ക്‌ ഐപില്ലില്‍ വന്‍ ഡിമാന്‍ഡ്‌. കോടി ക്ലബില്‍ യുവതാരം സന്‍ജു സാംസണ്‍ ഒഴികെ ഇതുവരെ ആരും എത്തിയിട്ടില്ലെങ്കിലും അതിനടുത്തു വരെയെത്തിയതിന്റെ ആശ്വാസത്തിലാണ്‌ കരുണ്‍ നായര്‍.

കരുണ്‍ നായര്‍ 75 ലക്ഷത്തിനും പ്രശാന്ത്‌ പരമേശ്വരന്‍ 30 ലക്ഷത്തിനുമാണ്‌ ലേലം ഉറപ്പിച്ചത്‌. അതേസമയം, ലേലത്തിനെത്തും മുമ്പ്‌ രാജസ്ഥാന്‍ റോയല്‍സ്‌ നാലു കോടി രൂപയ്‌ക്ക്‌ സന്‍ജുവിനെ തിരിച്ചുപിടിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ കേവലം പത്തു ലക്ഷത്തിനാണ്‌ സന്‍ജുവിനെ രാജസ്ഥാന്‍ ടീം വാങ്ങിയത്‌. ഇക്കുറി 19 വയസുകാരനായ സന്‍ജുവാണ്‌ ഏറ്റവും പ്രായം കുറഞ്ഞ കോടിപതിതാരം.

പത്തു ലക്ഷം രൂപയുടെ അടിസ്ഥാന വിലയുമായി തുടങ്ങിയ കരുണ്‍ നായര്‍ക്കു വേണ്ടി മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സുമാണ്‌ മുന്നിലുണ്ടായിരുന്നത്‌. ഒടുവില്‍ 75 ലക്ഷത്തിനു രാജസ്ഥാന്‍ കരുണിനെ നേടുകയായിരുന്നു.
പ്രശാന്ത്‌ പരമേശ്വരനെ 30 ലക്ഷത്തിനു ഹൈദരബാദ്‌ സണ്‍റൈസേഴ്‌സ്‌ നേടി. സണ്‍റൈസഴ്‌സ്‌ ഹൈദരബാദിന്റെ പ്രശാന്ത്‌ പദ്‌മനാഭന്റെ പേര്‌ ലേലത്തിനെത്തിയെങ്കിലും ആരും വാങ്ങാനെത്തിയില്ല. അടിസ്ഥാന വില 20 ലക്ഷമുണ്ടായിരുന്ന സച്ചിന്‍ ബേബിയും ലേലത്തില്‍ പിന്തള്ളപ്പെട്ടു.


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ