General News

പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം

Thu, Mar 29, 2018

Arabianewspaper 43425
പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം

പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ഒരു വര്‍ഷത്തെ വിലക്ക് അഭിമുഖീകരിക്കുന്ന ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍.


തനിക്ക് തെറ്റുപറ്റിയെന്നും എല്ലാവരോടും മാപ്പു ചോദിക്കുന്നതായും പറഞ്ഞ സ്റ്റീവ് സ്മിത്ത് തനിക്ക് കളിക്കളത്തിലേക്ക് തിരിച്ചു വരണമെന്നും വികാരാധീനനായി പറഞ്ഞു,.


സംഭവിച്ചതിന്റെ ഉത്തരവാദിത്തം തനിക്കു തന്നെയാണ് നായകനെന്ന നിലയില്‍ ഈ തീരുമാനം തന്റേത് തന്നെയാണ്. ഗുരുതരമായ പിഴവാണ് സംഭവിച്ചത്. ഇതിന്റെ പ്രത്യാഘാതക്കുറിച്ച് മനസിലായിരുന്നില്ല. ക്യാപ്റ്റന്‍സിയുടെ പരാജയവും കൂടിയാണിത്.


ഇടക്ക് നിയന്ത്രണം വിട്ട സ്മിത്തിന് കരച്ചില്‍ അടക്കാനായില്ല. തനിക്ക് ലഭിച്ച വിലക്ക് വളര്‍ന്നു വരുന്ന യുവതാരങ്ങള്‍ക്ക് ഒരു പാഠമാകുമെന്നും സ്മിത്ത് പറഞ്ഞു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ