General News

ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്ന വീഡിയോ പ്രദര്‍ശിപ്പിച്ച വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Tue, Mar 27, 2018

Arabianewspaper 4625
ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്ന വീഡിയോ പ്രദര്‍ശിപ്പിച്ച വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

പോലീസ് കസ്റ്റഡിയില്‍ എടുത്ത ട്രാന്‍സ്‌ജെന്‍ഡര്‍ മദ്യപിച്ചുവെന്നാരോപിച്ച് ഇവരുടെ വസ്ത്രം അഴിച്ചു മാറ്റി ഇത് വീഡിയോയില്‍ പകര്‍ത്തി വാട്‌സ്ആപു വഴി പ്രചരിപ്പിച്ച സംഭവത്തില്‍ വനിതാ എഎസ് ഐക്ക് സസ്‌പെന്‍ഷന്‍.



പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ വനിതാ പോലീിന് കൈമാറുകയും ചെയ്തു. എന്നാല്‍, പോലീസുകാര്‍ കസ്റ്റഡിയിലെടുത്തയാളുടെ വസ്ത്രമുരിയുകയും ഇത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.



കഴിഞ്ഞ 22 നാണ് നഗരമധ്യത്തില്‍ നിന്ന് ട്രാന്‌സ്‌ജെന്‍ഡറെ പോലീസ് പിടികൂടിയത്. ഇവര്‍ ബംഗലൂരു സ്വദേശിയാണ്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 800 രൂപ പിഴയടപ്പിച്ച ശേഷമാണ് വിട്ടയച്ചത്. ആലപ്പുഴ പോലീസ് സ്റ്റേഷനിലെ മുറിയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. മദ്യപിച്ച് ലക്കു കെട്ട സ്ത്രീ എന്ന പേരില്‍ ഇത് പോലീസുകാരുടെ വാട്‌സ്ആപ് ഗ്രൂപ്പിലാണ് പ്രചരിച്ചത്. എന്നാല്‍, വീിഡിയോ പുറത്തായതോടെ ഇത് ട്രാന്‍സ്‌ജെന്ററിന്റെ കൂട്ടുകാരാണ് പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, പോലീസ് സ്റ്റേഷനുള്ളില്‍ നടന്ന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കുറ്റമാണെന്ന് കണ്ട് എ എസ് ഐ ആര്‍ ശ്രീലതയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Tags : transgender 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ