General News

ബാബറി മസ്ജിദ് കേസില്‍ വക്കാലത്ത് ഒഴിയാന്‍ സിബലിനോട് കോണ്‍ഗ്രസ്

Tue, Mar 27, 2018

Arabianewspaper 5650
ബാബറി മസ്ജിദ് കേസില്‍ വക്കാലത്ത് ഒഴിയാന്‍ സിബലിനോട് കോണ്‍ഗ്രസ്

ബാബറി മസ്ജിദ് കേസിലും വഖഫ് ബോര്‍ഡ് കേസിലും വക്കാലത്ത് ഒഴിയാന്‍ മുതിര്‍ന്ന നേതാവ് കപില്‍ നേതാവിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ന്യുനപക്ഷങ്ങള്‍ക്ക് വേണ്ടി ഹാജരാകുന്നത് അയോദ്ധ്യ ക്ഷേത്ര വിധിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായാലോ എന്ന ആശങ്കയെത്തുടര്‍ന്നാണ് ഇതെന്ന് സൂചനയുണ്ട്,.


രാഷ്ട്രീയമായി ബിജെപി ഇതിനെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നു. ഹിന്ദുക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കോടതിയില്‍ വാദിച്ചെന്ന ആരോപണം ഉയരാന്‍ ഇടയാകുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്.


2019 ലോക് സഭാ തിരഞ്ഞെടുപ്പു കഴിയും വരെ രാമജന്മഭൂമി കേസില്‍ വിധി പറയരുതെന്ന് കപില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിധി അനുകൂലമായാലും എതിരായാലും ബിജെപി ഇത് പ്രചാരണ ആയുധമായി ഉപയോഗിക്കുമെന്നാണ് സിബല്‍ കണക്കു കൂട്ടുന്നത്.


വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരാകുന്നതും ഇത്തരത്തില്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യുന്നതായും നേതൃത്വം വിലയിരുത്തുന്നു. ബിജെപിയുടെ ഹിന്ദുത്വത്തെ നേരിടാന്‍ ഇതെല്ലാം തടസമാകും.


ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് ഇത് ബിജെപി കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിയും വരെ ബാബറി മസജിദ് കേസിലും വഖഫ് ബോര്‍ഡ്, മുത്തലാഖ് കേസിലും കപില്‍ സിബല്‍ ഹാജരാകരുതെന്നാണ് നിര്‍ദ്ദേശം.

Tags : kapil Sibal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ