General News

ലൗജിഹാദ് കൊലപാതകിയെ ആദരിച്ച് രാമനവമി ടാബ്ലോ

Tue, Mar 27, 2018

Arabianewspaper 4680
ലൗജിഹാദ് കൊലപാതകിയെ ആദരിച്ച് രാമനവമി ടാബ്ലോ

ലൗജിഹാദിന്റെ പേരില്‍ മധ്യവയസ്‌കനായ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടി പെട്രോളിച്ച് തീ കൊളുത്തി കൊന്ന രാജസ്ഥാന്‍ സ്വദേശി ശംഭുലാലിനെ ആദരിച്ച് ജേധ്പൂരില്‍ രാമ നവമി ഘോഷയാത്ര.


രാമനവമിയോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിലാണ് ശംഭുലാലിനെ ആദരിക്കുന്നരീതിയില്‍ ടാബ്ലോ അവതരിപ്പിച്ചത്.


കൊല നടത്തിയ ശംഭുലാലിനെ പോലെ വേഷം ധരിച്ചുള്ള ആള്‍ സിംഹാസനത്തില്‍ ഇരിക്കുന്നതും ഇയാളെ സമീപം അംഗരക്ഷകരെ പോലുള്ളവര്‍ നില്‍ക്കുന്നതം സമീപം പിക് ആക്‌സും വെച്ചായിരുന്നു ടാബ്ലോ .


പോലീസ് പിടിയിലായ ശംഭുലാല്‍ ജയില്‍ കിടന്നും വീഡിയോ സന്ദേശങ്ങള്‍ പുറത്ത് എത്തിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.


തന്റെ സുഹൃത്തിനെ 45 കാരനായ ബംഗാള്‍ സ്വദേശിയായ മുഹമദ് അഫ്രസുള്‍ വിവാഹിതനായിരുന്നിട്ടും തന്റെ മുന്‍കാമുകിയെ പ്രണയിച്ച് വിവാഹം കഴി്ക്കാന്‍ ശ്രമിച്ചെന്നും ലൗ ജിഹാദ് തടയുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ശംഭുലാല്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.


കൊലയുടെ ദൃശ്യങ്ങള്‍ പതിനാലു വ.യസുള്ള അനനന്തരവനെ കൊണ്ട് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ തന്നെ പുറത്തു വിടുകയായിരുന്നു. ശംഭുലാലിന്റെ കുടുംബത്തെ സഹായിക്കാന്‍ ചില തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്ത് ഇറങ്ങിയിരുന്നത് വിവാദമായിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ