General News

പണത്തിന് വര്‍ഗീയ അജണ്ട നടപ്പാക്കമെന്ന് മാധ്യമ പ്രവര്‍ത്തകര്‍

Tue, Mar 27, 2018

Arabianewspaper 8065
പണത്തിന് വര്‍ഗീയ അജണ്ട നടപ്പാക്കമെന്ന് മാധ്യമ പ്രവര്‍ത്തകര്‍

പണം നല്‍കിയാല്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കിത്തരാമെന്ന് മാധ്യമ പ്രവര്‍ത്തകര്‍. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കിത്തരാന്‍ പണം ആവശ്യപ്പെട്ടതായി കോബ്രാ പോസ്റ്റ് എന്ന ന്യുസ് പോര്‍ട്ടല്‍ നടത്തിയ സ്റ്റിംഗ് ഓപറേഷനില്‍ തെളിഞ്ഞു.


17 മാധ്യമ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചാണ് വര്‍ഗീയ കലാപം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഒളിക്യാമറയുമായി കോബ്രാ പോസ്റ്റിന്റെ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്ന് സ്ഥാപക എഡിറ്റര്‍ അനിരുദ്ധ ബഹാല്‍ പറഞ്ഞു. മുമ്പ് ബിജെപി പ്രസിഡന്റായിരുന്ന ബംഗാരു ലക്ഷ്‌ണെതിരെ ഒളിക്യാമറ ഓപറേഷന്‍ നടത്തി കുടുക്കിയ തെഹല്‍കയുടെ ലേഖകനായിരുന്നു അനിരുദ്ധ ബഹാല്‍,.


ഭഗവത് ഗീത് സമിതിയുടെ പേരിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ആള്‍മാറാട്ടം നടത്തി ഇവരെ സമീപിച്ചത്. തങ്ങള്‍ സമീച്ച മാധ്യമ പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായെന്ന് കോബ്രാ പോസ്റ്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു,


ഡിഎന്‍എ, ദൈനിക് ജാഗരണ്‍, ഇന്ത്യ ടിവി, അമര്‍ ഉജാല, സ്‌കൂപ് വൂപ് എന്നി മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് പണം സ്വീകരിച്ച് വാര്‍ത്ത ഏഴുതാന്‍ തയ്യാറായത്.


ഓപറേഷന്‍ 136 എന്ന പേരിലാണ് തങ്ങള്‍ ഓപറേഷന്‍ നടത്തിയത്. ലോക മാധ്യമ സ്വാതന്ത്ര്യ പട്ടികയില്‍ ഇന്ത്യക്ക് 136 ാം സ്ഥാനമാണുള്ളത്. ഇതിനാലാണ് 136 എന്ന പേരിട്ടതെന്നും ഇവര്‍ പറഞ്ഞു.


പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദി വയര്‍ ന്യൂസ് പോര്‍ട്ടലിന്റെ സ്ഥാപകനുമായ സിദ്ധാര്‍ത്ഥ് വരദരാജന്‍, പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ തുടങ്ങിയവരും അനിരുദ്ധ ബഹാലിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ